Latest NewsKeralaNews

വിശ്വാസികളുടെ ദർശനസ്വാതന്ത്ര്യത്തെ കേവലം വരുമാനസ്രോതസ്സായി മാത്രം കരുതാൻ പാടില്ല: ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: പമ്പാസ്‌നാനവും ബലിതർപ്പണവും നെയ്യഭിഷേകവും നടത്താനുള്ള അവസരവും ഓരോ ഭക്തനും ഉണ്ടാവണംമെന്നും വിശ്വാസികളുടെ ദർശനസ്വാതന്ത്ര്യത്തെ കേവലം വരുമാനസ്രോതസ്സായി മാത്രം കരുതാൻ പാടില്ലെന്നും ജി.സുകുമാരൻ നായർ. ശബരിമല കയറുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അത് ഒട്ടേറെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി‌.

Read also: ബൈഡനോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്ന് ട്രംപ്

അനുഷ്ഠാനമൂല്യം ചോർന്നുപോകാതെ തീർഥാടനം നടത്താൻ ഭക്തജനങ്ങളെ സഹായിക്കുന്ന വിധമായിരിക്കണം ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടത്. സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് കോവിഡ് മാനദണ്ഡങ്ങളിൽ നിഷ്‌കർഷിച്ചിരിക്കുന്ന അകലം പാലിച്ചുകൊണ്ടു വിരിവയ്ക്കുന്നതിനുള്ള അനുമതി നൽകണം. 5 പേരിൽ കൂടുതൽ കൂട്ടംകൂടരുത് എന്ന നിരോധനാജ്ഞ പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും തീർഥാടകർക്കു ബാധമാക്കാൻ പാടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

പമ്പാസ്‌നാനം, ബലിതര്‍പ്പണം, നെയ്യഭിഷേകം തുടങ്ങിയവയ്ക്ക് ഓരോ ഭക്തനും അവസരം നല്‍കണം. അതില്ലാതെയുള്ള ഏതു നിയന്ത്രണവും എന്തിന്റെ പേരിലായാലും വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരാണ്. വിശ്വാസികളുടെ ദര്‍ശനസ്വാതന്ത്ര്യത്തെ കേവലം ഒരു വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button