Latest NewsKeralaNews

മണ്ഡലക്കാലത്ത് അന്നദാനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ശബരിമല തീര്‍ഥാടന കാലത്ത് ഭക്ഷണത്തിന്റെ പേരിൽ 28 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു. 2018-2019 കാലഘട്ടത്തിൽ നിലയ്ക്കലില്‍ അന്നദാനം, മെസ് എന്നിവയുടെ മറവിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിൽ കൂട്ട് പ്രതികളായ ഫിനാന്‍സ് കമ്മിഷണര്‍ ഡി സുധീഷ് കുമാര്‍, ബോര്‍ഡ് ഓഫീസില്‍ ഹൈക്കോര്‍ട്ട് ഓഡിറ്റ് സെക്ഷന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വിഎസ് രാജേന്ദ്രപ്രസാദ്, മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കും.

വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്. കണ്ടെത്തലുകള്‍ ശക്തമായതിനാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം സംസ്ഥാനത്തെ വിജിലന്‍സിന് കൈമാറി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ആരോപണ വിധേയരായവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രധാന പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദേവസ്വം അസി:കമ്മിഷണര്‍ ഒഴികെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

Read Also  :  കൊച്ചി കാന്‍സര്‍ സെന്റര്‍ വർഷങ്ങളായി മുട്ടിലിഴയുന്നു, രോഗികൾ ബുദ്ധിമുട്ടുമ്പോഴും സർക്കാർ കെ റെയിലിന്റെ പിറകെ: കുറിപ്പ്

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍. മണ്ഡല-മകരവിളക്ക് കാലത്തടക്കം നിലയ്ക്കലിലെ മെസുകളിലേയ്ക്ക് പച്ചക്കറികളടക്കം വിതരണം ചെയ്തത് കൊല്ലം ജെ.പി ട്രേഡേഴ്സ് എന്ന സ്ഥാപനമായിരുന്നു. 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മാത്രമാണ് സ്ഥാപനം വിതരണം ചെയ്തത്. എന്നാല്‍ വ്യാജ ബില്ലുകളും വൗച്ചറുകളും തയ്യാറാക്കി 58,67,029 രൂപയാണ് ബോര്‍ഡില്‍ നിന്നും തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button