
ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും ക്വാറന്റൈനില്‍ പോകണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഗുലാം നബി ആസാദിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പാര്‍ട്ടിയിലെ സഹപ്രവര്ത്തകന് കൂടിയായ ആനന്ദ് ശര്‍മ്മ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അഭിഷേക് സിംഗ്വി,മോട്ടിലാല്‍ വോറ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സിംഗ്വിക്ക് കോവിഡ് നെഗറ്റീവായി. മറ്റ് നേതാക്കള്‍ ചികിത്സയിലാണ്.
Post Your Comments