KeralaLatest NewsNews

വാഴാനി ഡാം തുറക്കാന്‍ അനുമതി; ജാഗ്രതാ നിര്‍ദേശം

 

തൃശ്ശൂര്‍: വാഴാനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി. നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. പകല്‍ സമയത്ത് അധിക ജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിര്‍ത്താനാണ് ഉത്തരവ്.

ഷട്ടര്‍ തുറക്കുന്നതുമൂലം വടക്കാഞ്ചേരി പുഴയില്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

ഇന്ന് വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 61.87 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിന്റെ പൂര്‍ണസംഭരണ ശേഷി. ഡാമില്‍ നിലവില്‍ സംഭരണ ശേഷിയുടെ 98.28 ശതമാനം വെള്ളമുണ്ട്.

 

shortlink

Post Your Comments


Back to top button