Latest NewsNewsIndia

നിയമ ലംഘനം നടത്തിയ കാര്‍ തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസുദ്യോഗസ്ഥനെ ബോണറ്റില്‍ പതിപ്പിച്ച് ഏതാനും മീറ്ററോളം സഞ്ചരിച്ചു ; ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിന് വാഹനം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഏതാനും മീറ്ററോളം കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഞെട്ടിക്കുന്ന സംഭവം ക്യാമറയില്‍ പതിക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ധൗള ക്വാന്റ് പ്രദേശത്ത് ട്രാഫിക്കില്‍ നിന്നിരുന്ന പൊലീസുകാരനെയാണ് ഹ്യൂണ്ടായ് ഐ 20 കാറിന്റെ ബോണറ്റില്‍ പറ്റിനില്‍ക്കുന്നതായി സംഭവത്തിന്റെ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ഐ 20 കാറിന്റെ ഡ്രൈവര്‍ ട്രാഫിക് പൊലീസിനെ വലിച്ചിട്ടതിനുശേഷമാണ് വാഹനം നിര്‍ത്തിയത്. പകല്‍ വെളിച്ചത്തില്‍ ഏതാനും മീറ്ററോളം അദ്ദേഹം കാര്‍ ബോണറ്റില്‍ പറ്റിപ്പിടിച്ചു കിടന്നു.

കാറിന്റെ ഡ്രൈവര്‍ ശുഭം എന്നാണ് തിരിച്ചറിഞ്ഞത്. ഇയാളെ പിന്നീട് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് വെസ്റ്റ് ദില്ലിയിലെ ക്വാന്റ് പൊലീസ് സ്റ്റേഷനില്‍ കാറിന്റെ ഡ്രൈവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button