ദില്ലി: 2020 ലെ നിര്‍ണായക ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ കേന്ദ്രമന്ത്രിയും ലോകന്ത്രിക് ജനതാദള്‍ നേതാവുമായ ശരദ് യാദവിന്റെ മകളായ സുഭാഷിനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഭാഷിനിയെ കൂടാതെ മുന്‍ എംപി കാളി പാണ്ഡെയും ബുധനാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
എന്നെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഞാന്‍ നന്ദിയുള്ളവളാണ്, ”സുബാഷിനി പറഞ്ഞു. 1984 ല്‍ ഗോപാല്‍ഗഞ്ചില്‍ നിന്നുള്ള ഒരു സ്വതന്ത്ര എംപിയായിരുന്നു പാണ്ഡെ. ”ഭാവി കോണ്‍ഗ്രസിന്റേതാണ്, ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങുകയാണ്,” അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചൊവ്വാഴ്ച ഗോപാല്‍ഗഞ്ച് ജില്ലയിലെ കുച്ചൈകോട്ട് സീറ്റില്‍ നിന്ന് നാമനിര്‍ദേശം ചെയ്ത പാണ്ഡെ എല്‍ജെഡിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഭാഷിനി മത്സരിക്കുമോ എന്ന് വ്യക്തമല്ല. രണ്ട് നേതാക്കളെ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയെയും ബീഹാറിലെ മഹാസഖ്യത്തിനെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മദന്‍ മോഹന്‍ പറഞ്ഞു.
ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം വിട്ട് ബിജെപിയുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചതിനാല്‍ നിതീഷ് കുമാറുമായി പിരിഞ്ഞ ശേഷമാണ് ശരദ് യാദവ് എല്‍ജെഡി രൂപീകരിച്ചത്. ബിഹാറില്‍ 70 നിയമസഭാ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
Post Your Comments