ചെന്നൈ: രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന് നികുതിയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്ത് മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസില്‍ രജനീകാന്തിന് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് കല്യാണമണ്ഡപത്തിന്റെ മുഴുവന്‍ നികുതിയുമടച്ചിരിക്കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയത് തെറ്റാണെന്നും ഇത് തന്നെ പുതിയൊരു പാഠം പഠിപ്പിച്ചതായും രജനീകാന്ത് പറഞ്ഞു.
Read Also: രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടിയത് 2020ൽ; വിഡിയോ
രജനീകാന്ത് കല്യാണമണ്ഡപത്തിന്റെ നികുതിയായി ചെന്നൈ കോര്‍പ്പറേഷനില്‍ 6.5 ലക്ഷം രൂപയാണ് അടക്കേണ്ടിയിരുന്നത്. ഇതിനെതിരെ താരം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍,കോവിഡ് ലോക്ഡൗണ്‍ മൂലം ബിസിനസ് നടന്നില്ലെന്നും അതിനാല്‍ ഇളവ് വേണമെന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം. എന്നാല്‍, രജനിയുടെ ഹരജിക്കെതിരെ കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
Post Your Comments