കൊറോണ പരിശോധാഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട. അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനം വികസിപ്പിച്ച് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി. ആന്‍റിജന്‍ പരിശോധന നടത്താനുള്ള കിറ്റാണ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്തത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
2021 ആദ്യത്തോടെ ടെസ്റ്റിങ് കിറ്റ് വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. കൃത്യതയോടെ കൊറോണ വൈറസിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാന്‍ കിറ്റിന് കഴിയുമെന്നും യൂനിവേഴ്സിറ്റി അവകാശപ്പെട്ടു.
“ഞങ്ങളുടെ കിറ്റ് വളരെ വേഗത്തില്‍ വൈറസിനെ തിരിച്ചറിയും. എളുപ്പത്തില്‍ നടത്താവുന്നതും ചെലവ് കുറവുള്ളതുമാണ് യൂനിവേഴ്സിറ്റിയുടെ പരിശോധന കിറ്റെന്ന് “പ്രൊഫസര്‍ അചിലീസ് കാപാന്‍ഡിസ് പറഞ്ഞു.
Post Your Comments