മുംബൈ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എന്‍.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്ഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ് – ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച് കാര്‍ തീപിടിക്കുകയായിരുന്നു.
കാറിന്റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്. ഗ്രേപ്പ് എക്സ്പോര്‍ട്ടര്‍ കൂടിയായ സഞ്ജയ് തന്റെ മുന്തിരിത്തോട്ടങ്ങളിലേക്കുള്ള കീടനാശിനി വാങ്ങാനായി പുറപ്പെട്ടതായിരുന്നു.
read also: അച്ഛനോടും അമ്മയോടും വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയ കൗമാരക്കാരിയെ 20 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു
തീ പടര്‍ന്നപ്പോള്‍ വാഹനത്തില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ വാതിലുകള്‍ തുറക്കാന്‍ കഴിയാതായി. കാറില്‍ കുടുങ്ങിയ ഷിന്‍ഡെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും സഞ്ജയ് മരിച്ചിരുന്നു.
Post Your Comments