തിരുവനന്തപുരം: തന്റെ സാഹിത്യരചനകളാല്‍ സാമൂഹികവും സംസ്‌കാരികവുമായ പരിവര്‍ത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച എഴുത്തുകാരനായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു.
കേരളത്തിന് നഷ്ടമായത് യഥാര്‍ത്ഥ നവോത്ഥാന നായകനെയാണ്. ഇടതുപക്ഷ ഭൗതികവാദ ആശയങ്ങളുടെ പിടിയില്‍ അമര്‍ന്ന് ശ്വാസംമുട്ടുകയായിരുന്ന മലയാള സാഹിത്യത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യം പകര്‍ന്നു നല്‍കിയത് അദ്ദേഹമായിരുന്നു. മലയാള സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് മുമ്പും ശേഷവുമെന്ന് വിളിക്കുന്നത് അക്കിത്തത്തിന്റെ മഹത്വത്തിന്റെ തെളിവാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ കൃതികളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലളിതമായ ഭാഷയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയുമായിരുന്നു അക്കിത്തത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments