MollywoodLatest NewsKeralaCinemaNewsIndiaEntertainment

“കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ” ; നടി പാർവതിയെ പരിഹസിച്ച് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ

കൊച്ചി: അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍വതി രാജി വച്ചതില്‍ പരിഹാസവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ. എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ?’, ഗണേശ് കുമാര്‍ പറഞ്ഞു.

Read Also : സ്വര്‍ണ്ണക്കടത്ത് കേസ് : പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി ; കൂടുതൽ വെളിപ്പെടുത്തലുകൾ 

‘ഇന്ത്യയില്‍ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആര്‍ക്കും ആരെയും എന്തും പറയാം, മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാന്‍ നമുക്ക് അധികാരമില്ല’. ‘അമ്മ’ സംഘടന ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ‘സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?’

സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടി ഭാവനക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ചു കൊണ്ടായിരുന്നു പാര്‍വ്വതിയുടെ രാജി പ്രഖ്യാപനം. . അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതി.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു. താന്‍ രാജിവെക്കുന്നതിനൊപ്പം ഇടവേള ബാബുവും രാജിവെക്കണമെന്ന് പാര്‍വ്വതി ആവശ്യപ്പെട്ടു.

നേരത്തെ ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button