Latest NewsKeralaNews

ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കി ശിവശങ്കരന്‍…. ചോദ്യം ചെയ്യലിനായി ഹാജരായത് അറസ്റ്റ് തടഞ്ഞുള്ള കോടതിവിധിയ്ക്ക് പിന്നാലെ… ചോദ്യം ചെയ്യലില്‍ ശിവശങ്കരന്റെ നില പരുങ്ങലില്‍.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

 

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയിരിക്കുകയാണ് ശിവശങ്കരന്‍. അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കര്‍ ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ഹാജരായത്.

Read also : സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധം കണ്ടെത്താന്‍ ആഫ്രിക്കയിലേക്ക് അന്വേഷണം…. കേരളത്തിലെ സ്വര്‍ണക്കടത്തുകള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചതായി എന്‍ഐഎ …. എമിറേറ്റ്‌സ് വിമാനത്തില്‍ കടത്തുന്നത് കോടികളുടെ വജ്രങ്ങള്‍… വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്

സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിനോടൊപ്പം നടത്തിയ വിദേശയാത്രകളെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് നേരത്തേ സ്വപ്ന സുരേഷ് മൊഴിനല്‍കിയിരുന്നു. ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും ശിവശങ്കറില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് നേടത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും എന്‍ഫോഴ്‌സ്മെന്റ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞത്. അതേസമയം അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button