വാഷിംഗ്ടണ്‍ : കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നല്കുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന വീഡിയോകളാണ് നീക്കം ചെയ്യുക.
Read Also : ഐ പി എൽ 2020 : രാജസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി
വാക്സിന് ജനങ്ങളെ കൊല്ലുമെന്നും, വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും കുത്തിവെപ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കുമെന്നുമെല്ലാമുള്ള വ്യാജ പ്രചരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ട്. അംഗീകാരമില്ലാത്ത ചികിത്സാ രീതികള്‍, ചികിത്സ തേടുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കല്, ഏകാന്തവാസം തുടങ്ങിയ സംബന്ധിച്ച് ഒൗദ്യോഗിക നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വീഡിയോ ആണെങ്കില്‍ അതാണ് യൂട്യൂബ് നീക്കം ചെയ്യുന്നത്.
Post Your Comments