വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ സർവേകളിൽ ഡോണൾഡ് ട്രംപിനെക്കാൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ മുന്നിൽ. എബിസി ന്യൂസും വാഷിംഗ്ടൺ പോസ്റ്റും ചേർന്ന് നടത്തിയ സർവേയിലും ട്രംപിനേക്കാൾ മുന്നിലാണ് ബൈഡൻ. കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ്, ജോൺസ് ഹോപ്കിൻസ്-സെയ്സും പെൻസിൽവാനിയ സർവകലാശാലയുമായി സഹകരിച്ച് നടത്തിയ സർവേ ഫലങ്ങളിലും ജനപിന്തുണ ബൈഡന് അനുകൂലമാണ്.
ഇന്ത്യൻ വംശജരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ ജോ ബൈഡനാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബൈഡനും കമല ഹാരിസിനും 17 ശതമാനം ജനപിന്തുണയാണ് സർവേകളിൽയിൽ ലഭിച്ചത്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച ട്രംപിന് കനത്ത തിരിച്ചടിയായതായാണ് വിലയിരുത്തൽ.
Post Your Comments