KeralaLatest NewsNews

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അതീവ ഗുരുതരാവസ്ഥയില്‍

തൃശൂര്‍ : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അതീവ ഗുരുതരാവസ്ഥയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂര്‍ ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിമുതല്‍ മൂത്രതടസ്സം കഠിനമാവുകയും അദ്ദേഹത്തെ തൃശൂര്‍ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് മകന്‍ നാരായണന്‍ അക്കിത്തം പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button