ജറുസലേം: യുഎസ് പ്രസിഡന്റ് ട്രംപിനെ കുറിച്ച് ആശങ്ക പങ്കുവെച്ച് പലസ്തീന്‍ . പാലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ ട്രംപിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ്. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ആ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ നാശത്തിലേക്ക് നയിക്കും എന്നാണ് മുഹമ്മദ് ഷ്തായ്യ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്യന്‍ നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാലസ്തീന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ നാല് വര്‍ഷത്തെ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം പാലസ്തീന്‍ ജനതയ്ക്ക് വലിയ ദുരിതങ്ങളാണ് നല്‍കിയത് എന്നും മുഹമ്മദ് ഷ്തായ്യ പറഞ്ഞു. ഇനിയൊരു നാല് വര്‍ഷം കൂടി ഡൊണാള്‍ ട്രംപ് അമേരിക്ക ഭരിക്കുകയാണ് എങ്കില്‍ ദൈവത്തിന് മാത്രമേ തങ്ങളേയും നിങ്ങളേയും ലോകത്തേയും രക്ഷിക്കാനാവൂ എന്നും പാലസ്തീന്‍ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments