ന്യൂയോർക്ക്: യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ കോവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് കണ്ടെത്തൽ. കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ ഇതിനായി നിരീക്ഷിച്ചത്. മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെ നടത്തിയ ഗവേഷണത്തിന്റെ ഫലം ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.
Read also: കോവിഡ് പ്രതിരോധം: ചീഫ് സെക്രട്ടറി അധ്യക്ഷനായി കോർ ഗ്രൂപ്പിന് രൂപം നല്കി സര്‍ക്കാർ
ഗർഭാവസ്ഥയിൽ അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്തിയില്ല. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾ അനുവദിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെല്ലാം പൂർണ ആരോഗ്യവാനാണെന്നും രണ്ടുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം, കുഞ്ഞിനെ എടുക്കുമ്പോഴും മുലയൂട്ടുന്പോഴും അണുനശീകരണമുൾപ്പടെയുള്ളകാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് ലേഖനത്തിൽ പറയുന്നു.
Post Your Comments