നിരവധി ആളുകളുടെ ഭക്ഷണക്രമത്തില്‍ പശുവിന് പാല് ഒരു പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പാല് ഒരു പാനീയമായോ അല്ലെങ്കില്‍ ചായയിലോ കാപ്പിയിലോ ഒഴിച്ച് കഴിക്കുന്നത് ഒരു ശീലം തന്നെയാണ് .പലര്‍ക്കും ഇത് ഒരു ഇഷ്ട വിഭവമാണെങ്കിലും , വ്യക്തിപരമായ മുന്‍ഗണനകള്‍, ഭക്ഷണ നിയന്ത്രണങ്ങള്‍, അലര്‍ജികള്‍ എന്നിവ കാരണം ചില ആളുകള്‍ക്ക് പാല് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്താന്‍ സാധിക്കാറില്ല .
പാല് കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ എന്ത് കൊണ്ട് പകരമായി ഒരു ഭക്ഷണം ഉള്‍പ്പെടുത്തണം എന്ന് പറയുന്നതെന്ന് വെച്ചാല്‍ , പാല് ഒരു സമീകൃത ആഹാരമാണ് . നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ധാതുക്കളും പാലില്‍ അടങ്ങിയിരിക്കുന്നു . അപ്പോള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് പാല് ഒഴിവാക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ കൂടിയാണ് .
അതിനാല്‍ തന്നെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ പാല് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ , പകരമായി കഴിക്കാവുന്ന ധാരാളം വസ്തുക്കള്‍ ലഭ്യമാണ് എന്നുള്ളത് ഗുണവും അതുപോലെ തന്നെ ഭാഗ്യവുമാണ് . പാലിനോളം വരില്ലെങ്കിലും താഴെ പറയുന്നവ പാലിന്റെ കുറവ് നികത്താന്‍ കഴിവുള്ളവയാണ്
1 . സോയ മില്‍ക്ക്
സോയാബീന്‍ അല്ലെങ്കില്‍ സോയ പ്രോട്ടീന്‍ ഇന്‍സുലേറ്റ് ഉപയോഗിച്ചാണ് സോയ പാല് നിര്‍മ്മിക്കുന്നത്, പലപ്പോഴും രുചിയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് സസ്യ എണ്ണകളും ഇതില്‍ ചേര്‍ക്കാറുണ്ട് . സോയ മില്‍ക്കിന് സാധാരണയായി ക്രീമിന്റെ സ്വാദാണുള്ളത് . കാപ്പിയിലോ , പാല് ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളിലോ പാലിന് പകരം സോയ മില്‍ക്ക് ഉപയോഗിക്കാവുന്നതാണ് .
2 . ബദാം മില്‍ക്ക്
ബദാം മില്‍ക്ക് ബദാം അല്ലെങ്കില്‍ ബദാം വെണ്ണയും വെള്ളവും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് . ബദാമിന്റെ രുചിയുള്ള പാലില്‍ കൊഴുപ്പ് , കാര്‍ബോഹൈഡ്രേറ്റ്സ് , കലോറി എന്നിവ കുറവാണ് . ചായയിലോ , കാപ്പിയിലോ , ഐസ്ക്രീം തുടങ്ങിയ ഉത്പന്നങ്ങളിലോ പാലിന് പകരം ബദാം മില്‍ക്ക് ഉപയോഗിക്കാവുന്നതാണ് .
3 . തേങ്ങ പാല്
തേങ്ങ ചിരകിയത് വെള്ളവും ചേര്‍ത്ത് നന്നായി അരച്ച് പിഴിഞ്ഞെടുക്കുന്ന ഒന്നാണ് തേങ്ങ പാല് . മിക്കവാറും പായസം , സ്റ്റു തുടങ്ങിയവയില്‍ തേങ്ങ പാലാണ് ഒഴിക്കാറുള്ളത് .
4 . ഓട്സ് മില്‍ക്ക്
ഓട്സും വെള്ളവും ചേര്‍ത്താണ് ഓട്സ് മില്‍ക്ക് ഉണ്ടാക്കുന്നത് . ചെറിയ മധുരമാണ് ഓട്സ് മില്‍ക്കിനുള്ളത് .ഓട്സ് മില്‍ക്കില്‍ ധാരാളം പ്രോട്ടീനും , നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കും .
5 . റൈസ് മില്‍ക്ക്
തവിട്ട് അരി, വെള്ളം എന്നിവയില്‍ നിന്നാണ് റൈസ് മില്‍ക്ക് നിര്‍മ്മിക്കുന്നത്. റൈസ് മില്‍ക്കിന് സ്വാഭാവികമായ മധുര രസം ആണുള്ളത് . മധുരപലഹാരങ്ങളില്‍ ഒഴിച്ചോ ഓട്സില്‍ ചേര്‍ത്തോ റൈസ് മില്‍ക്ക് കഴിക്കാവുന്നതാണ് .
Post Your Comments