Life StyleHealth & Fitness

ആരോഗ്യത്തിന് ഇതിലും നല്ല ഒരു പാനീയം വേറെ ഇല്ല

ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും നമുക്ക് മതിയാവില്ല. മഴക്കാലത്ത് നമുക്ക് വെള്ളം വേണ്ട തന്നെ. എന്നാല്‍ ചൂടുകാലത്തായും മഴക്കാലത്തായാലും കുടിക്കുന്ന വെള്ളം നാരങ്ങ വെള്ളമായാലോ. നമ്മുടെ നല്ല ആരോഗ്യത്തിന് ഇതിലും നല്ല ഒരു പാനീയം വേറെയില്ല.

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന പാനീയമാണിത്. ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങാവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങാവെള്ളം ചെയ്യുന്നത്‍.

അതുപോലെ തന്നെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്. ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.

എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. നാരങ്ങ എന്നത് ആന്‍റി ഓക്‌സിഡന്‍റിന്‍റെ കലവറയാണ് എന്നതാണ് ഈ ഗുണങ്ങളുടെയെല്ലാം പ്രധാനകാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button