അരിസോണ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിലെ ആരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് കിഴക്ക് ഭാഗത്തായി ചൊവ്വാഴ്ച രാവിലെ 09തിനായിരുന്ന ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയെന്നും, വാൾനട്ട് കാന്യോൺ ദേശീയ സ്മാരകത്തിനടുത്താണ് പ്രഭവകേന്ദ്രമെന്നും അമേരിക്കയുടെ ജിയോളജിക്കൽ സർവ്വേ അറിയിച്ചു(യുഎസ്‌ജിഎസ് ).
വളരെ ചെറിയ രീതിയിലുള്ള ചെറിയ നാശനഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയൊള്ളൂവെന്നും ഓരോ വർഷവും പതിനായിരക്കണക്കിന് ചെറു ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും യുഎസ്‌ജിഎസ് റിപ്പോർട്ടിൽ പറയുന്നു.
ഓരോ വർഷവും നൂറുകണക്കിന് ഭൂകമ്പങ്ങൾ അരിസോണയിൽ സംഭവിക്കുന്നു, കൂടുതലും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്താണ്, പക്ഷേ അവ അനുഭവിക്കാൻ കഴിയുന്നത്ര ശക്തമാകുന്ന ത് അപൂർവമാണെന്ന് അരിസോണ ജിയോളജിക്കൽ സർവേ അറിയിച്ചു.
Post Your Comments