വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3.83 കോടി കടന്നു. 38,347,804 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. രോഗം മൂലം മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 1,090,193 പേർക്ക് ഇതുവരെ വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരം 28,840,115 പേർ രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്.
Read also: ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, കൊളംബിയ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ്, ദക്ഷിണആഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ൽ ഉള്ളത്. ഇവിടങ്ങളിലെല്ലാം നാല് ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.
വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ് മുന്നിൽ. ഈ മൂന്ന് രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ ലക്ഷം പിന്നിട്ടിട്ടുള്ളതും. അമേരിക്ക-220,841, ഇന്ത്യ-110,617, ബ്രസീൽ-151,063 എന്നിങ്ങനെയാണ് ഈ മൂന്ന് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
Post Your Comments