ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,760 പേരാണ് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.78 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തി. നിലവില്‍ 8,38,729 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 62,27,295 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Read Also : സ്വപ്ന സുരേഷ് നിരവധി തവണ തന്നെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പുതുതായി രോഗമുക്തരായവരില്‍ 78% പത്ത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ രോഗമുക്തരുടെ പകുതിയില്‍ അധികവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 11.69% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,73,014 കൊറോണ ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകള്‍ 8.89 കോടിയായി (8,89,45,107) ഉയര്‍ന്നു.
Post Your Comments