COVID 19Latest NewsNews

കോവിഡ് വ്യാപനം രൂക്ഷം; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ

പാ​രീ​സ്: കൊറോണ വൈറസ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ. കോ​വി​ഡ് വ്യാ​പ​നം കുതിച്ചതോടെ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ വീ​ണ്ടും ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ശ​രാ​ശ​രി 10,000പേ​ർ​ക്കെ​ങ്കി​ലും ദി​നം​പ്ര​തി കോ​വി​ഡ് വ്യാ​പി​ക്കു​ന്നു​വെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ഇതോടെ സ്കൂ​ളു​ക​ളും, ബാ​റു​ക​ളും, ക്ല​ബു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. ഹോ​ട്ട​ലു​ക​ളും മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ട​യ്ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Read also: ഡോക്ടറുടെ എംബ്ലം ഒട്ടിച്ച കാറിൽ മാരക മയക്കുമരുന്ന് കടത്ത്; 2 പേർ അറസ്‌റ്റിൽ

യൂ​റോ​പ്യ​ൻ രാ​ജ്യമായ നെ​ത​ർ​ല​ൻ​ഡ്സി​ലും ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്തു. പാ​രീ​സിലും വൈറസ് വ്യാ​പ​നം രൂ​ക്ഷ​മാണ്. പാ​രീ​സി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 90 ശ​ത​മാ​ന​വും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കോ​വി​ഡ് ബാ​ധി​ത​രെ​ക്കൊ​ണ്ട് നി​റ​യു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പാ​രീ​സിൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താൻ സാ​ധ്യ​ത​യെ​ന്നാ​ണ് മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ.

വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button