ന്യൂഡൽഹി : കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. എഎപി. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു എഎപിയുടെ വിമര്‍ശനം. ”രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി” എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. കാര്‍ഷിക ബില്ലുകൾ പാര്‍ലമെന്‍റ് പാസാക്കിയ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശനം.
Congress was looting our country, then BJP came and said…
“Ye main kar leta hu, tab tak aap Dream-11 pe team banao”
— AAP (@AamAadmiParty) October 13, 2020
അതേസമയം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജന്തര്‍മന്ദറില്‍ ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
Read Also:ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാൻ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക
കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു. ഇപ്പോഴിതാ ബില്‍ പാസ്സായപ്പോള്‍ പ്രതിഷേധിക്കുന്നു… ഇവരെന്താ മണ്ടന്മാമാരാണോ എന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
Post Your Comments