Latest NewsIndia

‘ചിലരുടെ സമ്മർദ്ദത്തിലാണ് ലൈംഗികാരോപണം ഉന്നയിച്ചത്’, മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദിനെതിരെ കേസ് കൊടുത്ത യുവതിയുടെ പുതിയ വെളിപ്പെടുത്തൽ

അക്രമികളുടെ സമ്മര്‍ദത്താലാണ് ചിന്‍മയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ചതെന്ന് 24കാരി ലഖ്‌നോവിലെ പ്രത്യേക കോടതിക്ക് മുമ്പാകെ പറഞ്ഞു.

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. അക്രമികളുടെ സമ്മര്‍ദത്താലാണ് ചിന്‍മയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ചതെന്ന് 24കാരി ലഖ്‌നോവിലെ പ്രത്യേക കോടതിക്ക് മുമ്പാകെ പറഞ്ഞു.

അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച്‌ പെണ്‍കുട്ടി രംഗത്തെത്തിയത്. ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച്‌ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

read also: തൃശൂരില്‍ കാണാതായ പതിനഞ്ചുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം മൊഴിമാറ്റിയതിന് നിയമവിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. കേസില്‍ ഒക്ടോബര്‍ 15ന് കോടതി വീണ്ടും വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button