ന്യൂഡൽഹി: ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ ടെലിഫോണ്‍ സേവനം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മന്ത്രാലയങ്ങള്‍, പൊതു വകുപ്പുകള്‍, പൊതുമേഖല യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ ടെലികോം സേവനം മാത്രം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Read Also: ചർച്ചയ്‌ക്കെത്താതെ കൃഷി മന്ത്രി; യോഗം ബഹിഷ്കരിച്ച് കർഷകർ
നിര്‍ബന്ധമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ സേവനം വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതായും ടെലി കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു. ഒക്ടോര്‍ 12ന് ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് കീഴിലെ എല്ലാ സെക്രട്ടറിമാര്‍ക്കും വകുപ്പുകള്‍ക്കും ഉത്തരവ് കൈമാറി. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുമേഖല സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ സേവനം ഉപയോഗപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടതാണെന്നും വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments