ചെന്നൈ: നടൻ വിജയ്‌യുടെ അച്ഛൻ ബിജെപി.യില്‍ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടര്‍ന്ന് പ്രതികരണവുമായി സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖര്‍ രംഗത്തെത്തി . പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.
Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ.എം.എ
മുൻപ് പല തവണ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയിട്ടുള്ള ചന്ദ്രശേഖര്‍ താന്‍ രാഷ്ട്രീയ രംഗത്തെത്തുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. 2017-ല്‍ ‘മെര്‍സല്‍’ എന്ന വിജയ് ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സംഭാഷണമുണ്ടെന്ന പേരില്‍ ബിജെപി. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുമ്ബ് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയിരുന്ന വിജയ് ഇപ്പോള്‍ ഒരു പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാറില്ലെങ്കിലും സമയമാകുമ്ബോള്‍ രാഷ്ട്രീയത്തിലേക്കു വരുമെന്ന തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
Post Your Comments