മുംബൈ: ഹിന്ദുത്വ വാദത്തിന്റെ പേരില്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ വാക്പോര്. താന്‍ ഹിന്ദുത്വം തന്നെയാണ് പിന്തുടരുന്നതെന്നും തന്റെ മതവിശ്വാസത്തില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടന്നും ഗവര്‍ണര്‍ക്ക് മറുപടിയായി താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമരത്തിലാണ്. ബി.ജെ.പി സമരങ്ങളുടെ ചുവടുപിടിച്ചാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരവാദിയായി മാറിയോ എന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഈ ചോദ്യം ഉന്നയിച്ച് ബി.എസ് കോഷിയാരി താക്കറെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ ദിവ്യദൃഷ്ടിയില്‍ എന്തെങ്കിലും മുന്നറിയിപ്പ് ലഭിച്ചതാണോ കാരണമെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. അതോ താക്കറെ പെട്ടെന്ന് മതേതരവാദിയായി മാറിയോ എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. രാജ്യത്തെ മറ്റിടങ്ങളില്‍ ക്ഷേത്രങ്ങള്‍ തുറന്നിട്ടും മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കുന്നില്ലെന്നാണ് ബി.ജെ.പിയുടെയും ഗവര്‍ണറുടെയും ആരോപണം.
Post Your Comments