ചെന്നൈ: രാജ്യത്ത് പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചു വരുന്നതിനു പിന്നാലെ രാജ്യത്തെ നാണംകെടുത്തി ജീതി വിവേചനം. തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി വിവേചനം കാണിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു ജാതി വിവേചനം കൂടി പുറത്തുവരുന്നു.
അടുകള്‍ പറമ്പിലേക്ക് കയറി എന്നാരോപിച്ച് ദളിത് കര്‍ഷകനെ ഉന്നത ജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ പിടിച്ചു മാപ്പു പറയിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനം സഹിക്കവയ്യാതെയാണ് കര്‍ഷകനായ പോള്‍രാജ് മുന്നാക്കജാതിക്കാരുടെ കാലില്‍ വീണ് മാപ്പ് ചോദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഏഴു പേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ഷകനായ പോള്‍രാജിന്റെ ആടുകള്‍ കൂട്ടംതെറ്റി മുന്നാക്കജാതിക്കാരുടെ പറമ്പില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ നാല് ആടുകളെ തട്ടിയെടുത്ത തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര്‍സമുദായാഗംങ്ങള്‍ പോള്‍രാജിനെ വിളിച്ചുവരുത്തി മരത്തില്‍ കെട്ടിയിട്ട് മാറി മാറി മര്‍ദ്ദിക്കുകയായിരുന്നു. ഒടുവില്‍ സമുദായ നേതാവിന്റെ കാലില്‍ വീണ് നിരവധി തവണ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു.
Post Your Comments