ബെംഗളൂരു: കേരളത്തെ മാതൃകയാക്കാനൊരുങ്ങി കർണാടക. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതീവരൂക്ഷമായ സാഹചര്യത്തിലാണ് ബി. ശ്രീരാമുലുവിനെ മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. സുധാകറിന് പകരം ചുമതല നല്‍കിയിരിക്കുന്നത് ഇപ്പോള്‍.
ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ സ്ഥിതി മെച്ചെപ്പെടുത്താന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് സുധാകര്‍ പറഞ്ഞു. അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ് മരണനിരക്ക് കുറക്കാന്‍ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ സുധാകര്‍ ചികബല്ലാപുരയില് നിന്നാണ് വിജയിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭ പുനസംഘടനയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് എം. കര്‍ജോല്‍ കൈകാര്യം ചെയ്തിരുന്ന സാമൂഹ്യക്ഷേമ വകുപ്പാണ് ശ്രീരാമുലുവിന് നല്‍കിയിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ തെളിവാണ് ആരോഗ്യമന്ത്രാലയത്തിലെ ഇളക്കി പ്രതിഷ്ഠയെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗ വ്യാപനം തുടങ്ങിയ അന്ന് മുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ചു വരുന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഈ നടപടിയെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവ കുമാര്‍ പറഞ്ഞു.
Post Your Comments