ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക ഭീകരവാദം വളര്‍ത്താന്‍ ഖുര്‍ആന്‍ സര്‍ക്കിള്‍ എന്ന പേരില്‍ രഹസ്യഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരങ്ങള്‍. ഭീകരസംഘടനയായ ഐഎസിന്റെ ബംഗളുരു ഘടകവുമായി ബന്ധമുള്ള രണ്ടു പേരെ ബുധനാഴ്ച ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ രഹസ്യ ഗ്രൂപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എന്‍.ഐ.എയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ അഹമ്മദ് അബ്ദുല്‍ ഖാദര്‍ (40), ബംഗളുരുവിലെ ഫ്രേസര്‍ടൗണ്‍ നിവാസിയായ ഇര്‍ഫാന്‍ നസീര്‍ (33) എന്നിവരെയാണ് കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ബംഗളുരുവിലെ മുസ്ലീമുകളെ തീവ്രവാദികളാക്കാനും മറ്റുള്ള ഐ.എസ് തീവ്രവാദികളെ സഹായിക്കാനും ഇന്ത്യയില്‍ തീവ്ര ഇസ്ലാമിക നിയമങ്ങള്‍ പ്രചരിപ്പിക്കാനുമായി ഖുര്‍ആന്‍ സര്‍ക്കിളെന്ന പേരില്‍ ഒരു സംഘം രൂപീകരിച്ചതായി കണ്ടെത്തിയത്.
Post Your Comments