Latest NewsIndiaNews

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് അന്തരിച്ചു 

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് താവുസയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു താവുസയമ്മാള്‍. കുറച്ചുനാള്‍ മുമ്പ് കുടുംബത്തിന്റെ സ്വന്തം ജില്ലയായ സേലത്തിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു.

പരേതനായ കറുപ്പ ഗൗണ്ടറിന്റെ ഭാര്യയായിരുന്നു താവുസയമ്മാള്‍. മക്കള്‍ പളനിസ്വാമി, ഗോവിന്ദരാജ്, രഞ്ജിതാം.

ദുഃഖിതരായ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി കോര്‍ഡിനേറ്ററും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ പന്നീര്‍സെല്‍വം പ്രസ്താവന ഇറക്കിയിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ റദ്ദാക്കി റോഡ് മാര്‍ഗം സ്വദേശത്തേക്ക് പോയി. അടുത്ത രണ്ട് ദിവസങ്ങളില്‍ കോവിഡ് -19 അനുബന്ധ അവലോകന യോഗങ്ങള്‍ തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ നടത്താനിരുന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button