പ്രായം കൂടുന്നതിന് അനുസരിച്ച് ചര്‍മ്മത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതാക്കാന്‍ പലരും വിവിധ തരത്തിലുള്ള ക്രീമുകളും ഓയിലുകളും മുഖത്ത് പരീക്ഷിക്കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ഉള്ള ചില സിംപിള്‍ ടിപ്സ് നോക്കാം.
എല്ലാവരുടെയും ചര്‍മ്മം ഒരുപോലെ ആവണം എന്നില്ല. അതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍
ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ള സ്ക്രബ്ബര്‍ തിരഞ്ഞെടുക്കുക. വരണ്ട ചര്‍മ്മങ്ങള്‍ക്ക് ക്രീം പോലെയുള്ള സ്ക്രബ്ബറുകള്‍ തിരഞ്ഞെടുക്കുക. എണ്ണമയമുള്ള ചര്‍മ്മങ്ങള്‍ക്ക് ജെല്‍ പോലെയുള്ള സ്ക്രബ്ബറുകളും ആണ് അത്യുത്തമം.
പ്രായമാകുന്തോറും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടാന്‍ തുടങ്ങുകയും വരണ്ടുണങ്ങാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിനാല്‍ ജലാംശം നിലനിര്‍ത്തുന്നതിനായി മോയ്സ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കുക.
പ്രായമാകുന്നവരുടെ ചര്‍മ്മങ്ങളില്‍ പൊതുവെ കണ്ടുവരുന്നതാണ് മുഖക്കുരുവിന്റെ പാടുകള്‍, നിറവ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഡാര്‍ക്ക് സ്പോട്ട് കറക്ടര്‍ പോലെയുള്ളവ ഉപയോഗിക്കുക.
40 വയസ്സ് കഴിഞ്ഞവര്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട മറ്റൊരു വസ്തുവാണ് സണ്‍സ്ക്രീന്‍. SPF 30 ക്ക് മുകളിലുള്ള സണ്‍സ്ക്രീനുകള്‍ ആണ് ഉപയോഗിക്കേണ്ടത്. സണ്‍സ്ക്രീനില്‍ അടങ്ങിയിട്ടുള്ള സിങ്ക് ഓക്സൈഡ് സൂര്യനില്‍ നിന്നുള്ള ഹാനികരമായ രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
വെള്ളം നന്നായി കുടിക്കുക. കൂടാതെ ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചര്‍മ്മ സൗന്ദര്യത്തിന് വളരെയധികം അത്യാവശ്യമാണ്.
പ്രായമാകുന്തോറും ചര്‍മ്മത്തിലെ എണ്ണ ഉല്‍പ്പാദന ഗ്രന്ഥികള്‍ പ്രവര്‍ത്തനരഹിതമായി തുടങ്ങും. ഈയവസരത്തില്‍ എണ്ണമയമുള്ള മോയ്സ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതും ചര്‍മ്മം ഉണങ്ങുന്നതും പ്രായമാകുന്നതിന്റെ ലക്ഷണം ആണ്. അതിനാല്‍ കണ്ണിന് ചുറ്റും പുരട്ടുവാനായി ഐ ജെല്‍ അല്ലെങ്കില്‍ ക്രീമുകള്‍ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുന്നേ പുരട്ടുന്നത് നന്ന്.
Post Your Comments