KeralaLatest NewsNewsIndia

കേരളത്തിനായി 50,000 കോടി രൂപ ചിലവില്‍ 23 പദ്ധതികള്‍ ; വമ്പൻ പ്രഖ്യാപനവുമായി മോദി സർക്കാർ

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി, കേരളത്തിലെ 7 ദേശീയപാത വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയും, ഒരു പാത ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രിമാരായ ജനറൽ (Retd) ഡോ. വി കെ സിംഗ്, ശ്രീ വി മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read Also : “കോൺഗ്രസിന് തക്കതായ മറുപടി തരുന്നുണ്ട് ഇപ്പോഴല്ല പിന്നീട് ” : ഖുശ്ബു 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവഭാരതം എന്ന ദർശനത്തിന്റെ  ചുവടു പിടിച്ചു കൊണ്ട്, ഭാരത് മാല പദ്ധതി പോലെയുള്ള മുന്നേറ്റങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ളതായി ശ്രീ ഗഡ്കരി  ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ് ഭാരത്‌ മാല . രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള ചരക്ക് നീക്കത്തെ, ശാസ്ത്രീയമായി അപഗ്രഥിച്ചതിനു ശേഷമാണ് ഭാരത്മാല പദ്ധതിക്ക് രൂപം നൽകിയതെന്നും,  ഇത് ആളുകളുടെയും ചരക്കുകളുടെയും മികച്ച ഗതാഗതം ഉറപ്പാക്കുമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.ഭാരത് മാല  പദ്ധതിയുടെ ഭാഗമായി 35000 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത വികസനം ആണ് രാജ്യത്ത്  നടപ്പാക്കുന്നത്. ഇതിൽ 1234 കിലോമീറ്റർ ദൂരം കേരളത്തിൽ നടപ്പാക്കുന്നു. ഇതിനു പുറമേ 119 കിലോ മീറ്റർ ദൂരത്തിൽ  പ്രത്യേക തുറമുഖ പാതകൾ, ഭാരത് മാല/സാഗർമാല പദ്ധതിക്ക് കീഴിൽ നിർമ്മിക്കാൻ  ഉദ്ദേശിക്കുന്നു. ഭാരത്  മാല പദ്ധതിയുടെ ഭാഗമായി ഡൽഹി മുംബൈ അതിവേഗപാത,  ഡൽഹി അമൃത്സർ കത്ര അതിവേഗപാത,  ചെന്നൈ ബംഗളൂരു അതിവേഗപാത തുടങ്ങി നിരവധി പ്രമുഖ ഇടനാഴികളും വികസിപ്പിക്കുന്നു

ഇത്തരത്തിലൊന്നാണ് മുംബൈയേയും കന്യാകുമാരിയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 1760 കിലോമീറ്റർ ദൂരത്തിൽ പണിയുന്ന സാമ്പത്തിക ഇടനാഴിഎന്ന്  ശ്രീ ഗഡ്കരി  ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഈ ഇടനാഴി മേഖലയുടെ സാമ്പത്തിക ഉന്നമനത്തിന് വലിയതോതിൽ വഴിതുറക്കും. മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴി യുടെ ഭാഗമായി 650 കിലോമീറ്റർ ദൂരത്തിൽ 50,000 കോടി രൂപ ചിലവിൽ കേരളത്തിൽ 23 പദ്ധതികൾ യാഥാർഥ്യമാക്കും. കേരളത്തിന്റെ ഉത്തര-ദക്ഷിണ ഭാഗങ്ങളെ ബന്ധിപ്പി ച്ചുകൊണ്ടുള്ള ഈ ഇടനാഴി സംസ്ഥാനത്തിന്റെ  ജീവനാഡിയായി മാറും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കാസർഗോഡ്, തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ  പ്രമുഖ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഉള്ള മെച്ചപ്പെട്ട ഗതാഗതം  ഇടനാഴിയുടെ ഭാഗമായി യാഥാർഥ്യമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button