Latest NewsNewsInternational

കണ്ണീരിൽ കുതിർന്ന മാപ്പ്; വികാരഭരിതനായി കിം

കിമ്മിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറഞ്ഞതെന്നാണ് റിപ്പോർട്ട്.

പ്യോങ്യോങ് : കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ ‘മാപ്പ് പറഞ്ഞ്’ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിം പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടയ്ക്കുകയും ചെയ്തുയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണകക്ഷി പാർട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിനെ കണ്ടത്. എന്നാൽ കിമ്മിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറഞ്ഞതെന്നാണ് റിപ്പോർട്ട്.

തന്റെ പൂർവപിതാമഹൻമാർ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം ഊന്നിപ്പറഞ്ഞ കിം രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും വ്യകത്മാക്കി . കോവിഡ് മഹാമാരിയിൽ ലോകമെങ്ങും വെല്ലുവിളി നേരിടുന്നത് കിമ്മിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ‌‌

Read Also: തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും കൈകോർത്ത് പ്രവർത്തിക്കുന്നു: രാജ്‌നാഥ് സിംഗ്

അതേസമയം ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമർശിക്കാതിരുന്നതും ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ആശങ്ക ഉടലെടുക്കുന്നതായി ദക്ഷിണ കൊറിയ പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button