തിരുവനന്തപുരം: ദേവികയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു പുറമെ ഗവര്‍ണറുടെ അഭിനന്ദനങ്ങളും. ഹിമാചലി ഗാനംപാടി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ തിരുവനന്തപുരം സ്വദേശി എസ്.എസ്. ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് അഭിനന്ദിച്ചു. രാജ്ഭവനിലേക്ക് നേരിട്ട് ക്ഷണിച്ചായിരുന്നു ഗവര്‍ണ്ണര്‍ കൊച്ചുമിടുക്കി ദേവികയെ അഭിനന്ദിച്ചത്. പാട്ട് നേരിട്ട് ആസ്വദിച്ച ഗവര്‍ണറും ഭാര്യയും ഉപഹാരങ്ങളും നല്‍കിയാണ് ദേവികയെ മടക്കിയയച്ചത്.
Read Also : അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, രാഷ്ട്രീയ നില മാറ്റുന്നു ; പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധം
ഹിമാചലി ഗാനം ആലപിച്ച് ദേവികയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പദ്ധതിയുടെ ഭാഗമായി ‘ചംപാ കിത്തനി ദൂര്‍’ എന്ന ഹിമാചലി നാടോടി ഗാനം ആലപിച്ചാണ് ദേവിക ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പാട്ട് ഞൊടിയിടയില്‍ വൈറലായതോടെ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കുര്‍ കൊച്ചു ഗായികയെ പ്രശംസിക്കുകയും ഹിമാചല്‍പ്രദേശിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. ‘കേരളത്തിന്റെ പുത്രി’ എന്നാണ് അദ്ദേഹം ദേവികയെ അഭിസംബോധന ചെയ്തത്. തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും ദേവികയെ തേടിയെത്തി. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ദേവിക.
Post Your Comments