കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എന്‍ഫോഴ്‌സ്‌മെൻ്റ് കേസിൽ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം പരിഗണിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് സ്വപ്നയുടെ വാദം. എന്നാല്‍ സ്വപ്‌നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രാഥമിക കുറ്റപത്രം ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ജൂലായ് 13-നാണ് സ്വർണക്കടത്ത് കേസിൽ ഇഡി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Post Your Comments