ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രഥമ പരിഗണന നല്‍കാനാണ് നിര്‍ദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.
Read Also : കുറഞ്ഞ വിലയിൽ ഗ്ലാമറിന്റെ തകർപ്പൻ എഡിഷനുമായി ഹീറോ എത്തി
ജനുവരി മുതല്‍ ജൂലായ് വരെ വാക്‌സിന്‍ വിതരണം നടത്താന്‍ തയ്യാറെടുക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്ന് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരവധി തവണ വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയതായും മന്ത്രി വ്യക്തമാക്കി.
Post Your Comments