ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചത് ലോകത്ത് ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭേദമായ ഒരാള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ വീണ്ടും വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച് ശാത്രജ്ഞര്‍ക്കിടയില്‍ ഇപ്പോഴും വ്യക്തതയില്ല.
Read Also : സ്വപ്ന സുരേഷ് നിരവധി തവണ തന്നെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യയില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമെന്ന് ഐ.സി.എം.ആര്‍ റിപ്പോർട്ട് പറയുന്നു . രണ്ട് പേര്‍ക്ക് മുംബൈയിലും ഒരാള്‍ക്ക് അഹമ്മദാബാദിലുമാണ് രോഗം വീണ്ടും സ്ഥിരീകരിച്ചതെന്ന് ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ അതിനെ ചെറുക്കാനുള്ള ആന്‍റിബോഡി രൂപപ്പെട്ടിരിക്കും. ഇതിന്റെ ആയുസ് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തതെന്നും ഭാര്‍ഗവ പറഞ്ഞു.90 മുതല്‍ 100 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമായ ഒരാള്‍ക്ക് വീണ്ടും കോവിഡ് ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഐ.സി.എം.ആറിന്റെ വിലയിരുത്തലില്‍ ഇത് 100 ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തിയുള്ള രാജ്യം ഇന്ത്യയാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
Post Your Comments