Latest NewsKeralaNews

ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന്‍ കേന്ദ്രമാണ് കോണ്‍ഗ്രസ് ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : നടിയും തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടോടെയാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരു വൃക്ഷത്തിലെ കുറച്ച് ഇലകള്‍ ഉണങ്ങി കൊഴിഞ്ഞു പോയാല്‍ അത് വലിയ പ്രശ്‌നമല്ല. പക്ഷേ സിന്ധ്യാ, ഖുശ്ബു പോലെ കൂടുതല്‍ ജനസമ്മതി ഉള്ള നേതാക്കന്മാര്‍ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ആകുമെന്ന് പണ്ഡിറ്റ് പറയുന്നു.

ഇനിയും ഇതുപോലെ പ്രമുഖരൊന്നും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപി യിലേക്ക് പോകാതെ നോക്കേണ്ടത് രാഹുല്‍ ജി യുടെ കടമയാണ്. മഹാരാഷ്ട്രയിലെയും, രാജസ്ഥാനിലെ എംഎല്‍എ മാരേയും വളരെ ശ്രദ്ധിക്കണം. അവസരം കിട്ടിയാല്‍ അവരും ബിജെപി യിലേക്ക് പോകാമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പിലൂടെ പറയുന്നു. ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന്‍ കേന്ദ്രമായാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ കണക്കാക്കുന്നത്. എല്ലാം സുരക്ഷിതം എന്ന് ഉറപ്പായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു ബിജെപി യില്‍ ചേരുന്നുവെന്നും അദ്ദേഹം പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തമിഴ്‌നാട് Congress Party യുടെ കരുത്തയായ നേതാവും, പ്രമുഖ നടിയുമായ ഖുശ്ബു ജി പാര്‍ട്ടി വിട്ട് BJP. യില് ചേര്‍ന്നല്ലോ .
കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അവരെ നീക്കം ചെയ്യുകയും ചെയ്തു.
ഒരു വൃക്ഷത്തിലെ കുറച്ച് ഇലകള് ഉണങ്ങി കൊഴിഞ്ഞു പോയാല്‍ അത് വലിയ പ്രശ്‌നമല്ല. പക്ഷേ സിന്ധ്യാ ജി, ഖുശ്ബു ജി പോലെ കൂടുതല് ജനസമ്മതി ഉള്ള നേതാക്കന്മാര്‍ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ആകും.. ഇനിയും ഇതുപോലെ പ്രമുഖരൊന്നും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപി യിലേക്ക് പോകാതെ നോക്കേണ്ടത് രാഹുല്‍ ജി യുടെ കടമയാണ്. മഹാരാഷ്ട്രയിലെയും, രാജസ്ഥാനിലെ എംഎല്‍എ മാരേയും വളരെ ശ്രദ്ധിക്കണം. അവസരം കിട്ടിയാല്‍ അവരും ബിജെപി യിലേക്ക് പോകാം .
ഖുശ്ബു ജി വന്നതോടെ
ഇതോടെ തമിഴ്‌നാട്ടില് ബിജെപി കൂടുതല് ജനസമ്മതി നേടും എന്നാണ് അവര്‍ ചിന്തിക്കുന്നത്. അടുത്ത അവിടുത്തെ ഇലക്ഷന്‍ കൂടുതല്‍ വോട്ട് അവര്‍ക്കു കിട്ടും എന്നും അവര്‍ കണക്കു കൂട്ടുന്നു .
ഏതായാലും തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ക്കും , പാര്‍ട്ടിക്കും ഇവരുടെ വരവ് വലിയ ആവേശം നല്‍കിയേക്കും ..
(വാല്കഷ്ണം…ചില പ്രമുഖ നേതാക്കന്മാ4
ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന്‍ കേന്ദ്രമായാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ കണക്കാക്കുന്നത്.
എല്ലാ സുരക്ഷിതം എന്ന് ഉറപ്പായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു ബിജെപി യില്‍ ചേരുന്നു. നടക്കട്ടെ…)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

https://www.facebook.com/santhoshpandit/posts/3566994353354799

shortlink

Related Articles

Post Your Comments

Related Articles


Back to top button