Latest NewsNewsIndia

ബിജെപി സ്ഥാപക നേതാവിന്റെ സ്‌മരണയ്ക്ക് 100 രൂപയുടെ നാണയം; ജന്മവാര്‍ഷികത്തിൽ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.

ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന ഗ്വാളിയർ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്‌മരണയിൽ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് മോദി പറഞ്ഞു. 1957ൽ കോൺഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് എം.പിയായി.

Read Also: തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും കൈകോർത്ത് പ്രവർത്തിക്കുന്നു: രാജ്‌നാഥ് സിംഗ്

എന്നാൽ 10 വർഷമായപ്പോഴേക്കും കോൺഗ്രസിന്റെ പ്രവർത്തനത്തിൽ നിരാശയായി വിജയരാജെ രാജിവച്ചു. നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറിൽ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971ൽ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോൾ ഗ്വാളിയർ മേഖലയെ മുഴുവൻ കാവി പുതപ്പിക്കാൻ വിജയരാജെയ്ക്ക് കഴിഞ്ഞു. 2001ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.ജെ.പി.നഡ്ഡ അടക്കമുള്ള നേതാക്കളും അവരെ അനുസ്മരിച്ചു.

shortlink

Post Your Comments


Back to top button