KeralaLatest NewsNewsIndia

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഭാഗ്യലക്ഷ്മിയും സംഘവും

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഭാഗ്യലക്ഷിമിക്കൊപ്പം സുഹൃത്തുക്കളായ ദിയ സനയും ശ്രീലക്ഷമി അറയ്ക്കലും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കും.

Read Also : കോറോണയെ പ്രതിരോധിക്കാൻ വിമാനത്തിനും ഫേസ് മാസ്ക് ; വീഡിയോ വൈറൽ ആകുന്നു

കേസില്‍ നേരത്തെ തിരുവനന്തപുരം ജില്ല കോടതി ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചിരിക്കുന്നത്. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്‌ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തത് എന്നും കോടതി വിമര്‍ശിച്ചു.

സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button