കൊച്ചി: അശ്ലീല യു ട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
Read also: റിമാന്‍ഡ് പ്രതിയുടെ മരണം: നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. ആ നിലയ്ക്ക് മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ വാദിക്കുക. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്.
Post Your Comments