കൊച്ചി: വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട കരാറിലും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കമ്മീഷന്‍ വാങ്ങിയതായി മൊഴി. എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിന് ചെന്നൈയിലെ ഫോര്‍ത്ത് ഫോഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു കരാര്‍ നല്‍കിയത്. കരാര്‍ ലഭിക്കുന്നതിനായാണ് സ്വപ്‌നയ്ക്ക് കമ്മീഷൻ നൽകിയത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഫോര്‍ത്ത് ഫോഴ്സ് എം.ഡി ആര്‍.എന്‍ ജയപ്രകാശിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്‌തു. കരാര്‍ ലഭിക്കുന്നതിന് വേണ്ടി സ്വപ്നയ്ക്ക് പണം നല്‍കിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ലൈഫിനും കളളക്കടത്ത് ഇടപാടിനും പുറമേയാണ് സ്വപ്നയ്ക്ക് ഇതിലും കമ്മീഷന്‍ ലഭിച്ചത്. ഇതിനിടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയ പണത്തിന്റെ കണക്കും പുറത്തുവന്നു. 50 വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കായി എത്തിയ 5 കോടി രൂപയിൽ നിന്നും 25 ലക്ഷം രൂപയാണ് സ്വപ്ന സുരേഷിന് കമ്മീഷന്‍ കിട്ടിയത്.
Post Your Comments