COVID 19Latest NewsKeralaIndiaNews

ശബരിമല തീർത്ഥാടനം : നിലയ്ക്കലില്‍ സബ്‌സിഡി നിരക്കില്‍ കോവിഡ് പരിശോധനയുമായി സർക്കാർ

പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് വേണ്ടി ശബരിമല നട വെള്ളിയാഴ്ച തുറക്കും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ ഒരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരവും അതൃപ്തി അറിയിച്ചു.

Read Also : കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ ഇല്ല ; നരേന്ദ്രമോദിയെ കാണാൻ ഇറങ്ങിത്തിരിച്ച് ബി.എഡ് ബിരുദധാരിയായ യുവതി

സ്നാനത്തിനായി പമ്പയിൽ ഇരുപത് ഷവര്‍ ഒരുക്കാനാണ് തീരുമാനം. മാസപൂജാ സമയത്ത് പ്രതിദിനം 250 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.ആന്റിജന്‍ടെസ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേര്‍ക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക.

കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. അതുപോലെ 48 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ സബ്‌സിഡി നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീര്‍ഥാടകര്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button