ബെയ്ജിങ്: ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ ഹ്യൂടർന്ന് അഞ്ച് ദിവസത്തിനകം 94 ലക്ഷം പേരെ പരിശോധിക്കാനൊരുങ്ങി ചൈന. ചൈനീസ് തീരദേശ നഗരമായ ചിങ്താവോയില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 94 ലക്ഷമാണ് ചിങ്താവോയിലെ ജനസംഖ്യ. ഇവരെ മുഴുവനായി അതിവേഗം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് പ്രധാന ലക്ഷ്യം.
Read Also: ലഡാക്കിലെ സംഘർഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച ഇന്ന്
ചിങ്താവോയിലെ അഞ്ച് ജില്ലകള്‍ മൂന്ന് ദിവസം കൊണ്ടും മുഴുവന്‍ നഗരവും അഞ്ച് ദിവസം കൊണ്ടും കോവിഡ് പരിശോധന പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ വൈറസിന്‍റെ പ്രഭവ കേന്ദ്രമായി കരുതുന്ന ചൈന ഏറെക്കുറെ രോഗവ്യാപനത്തില്‍ നിന്ന് മോചിതമായിക്കഴിഞ്ഞു. പുതിയ കേസുകളെ അതീവ ജാഗ്രതയോടെയാണ് അധികൃതര്‍ കാണുന്നത്.
രാജ്യത്ത് 85,578 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചത്. 21 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് ബാധിച്ച് 4634 പേരാണ് ആകെ മരിച്ചത്. നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം വെറും 230 ആണ്.
Post Your Comments