Latest NewsIndiaNews

ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം … സ്‌ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം .കേന്ദ്ര- പൊതുമേഖലാ ജീവനക്കാര്‍ക്കാണ് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്‍സഷന്‍) വൗച്ചറുകള്‍ ധനമന്ത്രാലയം അവതരിപ്പിച്ചത്. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, എല്‍ ടി സി സ്‌ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിലാകും ഇത് സാധ്യമാവുക. 12 ശതമാനമോ അതിന് മുകളിലോ ജി എസ് ടിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമേ എല്‍ ടി സി വൗച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തളര്‍ന്ന സാമ്ബത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിറുത്തിയാണ് ഈ പ്രഖ്യാപനമെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

2021 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 5675 കോടിയാണ് എല്‍ ടി സി വൗച്ചര്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 28000 കോടിരൂപ ഇതുവഴി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button