കൊച്ചി: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നിരിക്കെ പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. പാലാ മാത്രമല്ല എൻസിപി ജയിച്ച ഒരു സീറ്റും ആർക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
Read also: ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി; 16കാരൻ പിടിയിൽ
സീറ്റുകൾ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ആവശ്യപ്പെട്ടിട്ടില്ല. സിപിഎം ഇത്തരമാരു ആവശ്യം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്നും പീതാംബരൻ പറഞ്ഞു.
ജോസ് കെ മാണി എൽഡിഎഫിൽ വരുന്നത് സ്വാഗതം ചെയ്യുന്നു. ഇടത് പക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യും. ആരാണ് വിട്ട് വീഴ്ച ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇടത് പക്ഷ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. അത് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും ടി പി പീതാംബരൻ പറയുന്നു.
Post Your Comments