മൃഗങ്ങളെ എങ്ങനെ മനുഷ്യർ സംരക്ഷിക്കണം , പരിപാലിക്കണം, മൃഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ എന്നിവയൊക്കെ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് പിഡിഎസ്എ. ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ ഈ വര്‍ഷം ലഭിച്ചത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മഗാവ എന്ന എലിക്കാണ് , വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? എന്നാൽ സംഗതി സത്യമാണ്.
വർഷങ്ങൾ നീണ്ട യുദ്ധകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും കമ്പോഡിയയുടെ പലഭാഗങ്ങളിലും ലക്ഷക്കണക്കിന് കുഴിബോംബുകൾ ആണ് കിടക്കുന്നത്. ഇവയുടെ മീതെ ഭയപ്പാടോടെയാണ് ഈ ജനതയുടെ ജീവിതം. ഭൂരിപക്ഷവും കൃഷി ഉപജീവനമാക്കിയ ജനതയാണ് കംബോഡിയക്കാർ, കൃഷി ചെയ്യാൻ മണ്ണൊരുക്കുന്നതിനിടെ കുഴിബോബുകൾ പൊട്ടാറുണ്ട്.
നിരന്തരമായി ഉണ്ടാകുന്ന അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്. ഏകദേശം അരലക്ഷത്തോളം ആളുകൾ ഭിന്നശേഷിക്കാരായി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി ഇപ്പോഴും കഴിയുന്നു ഈ സമയത്താണ് രക്ഷകനായി മഗാവ വരുന്നത്. മണ്ണിന്റെ അടിയിലുള്ള കുഴിബോംബിന്റെ സാന്നിധ്യം മണത്തുകണ്ടുപിടിക്കാന്‍ അസാമാന്യ കഴിവുള്ള മഗാവയെ ഒരു സന്നദ്ധസംഘടനയാണ് കമ്പോഡിയയില്‍ എത്തിച്ചത്. കംബോഡിയയിൽ കഴിഞ്ഞ ഏഴുവര്‍ഷത്തെ സേവനത്തിനിടെ ഇതേവരെ 1,41,000 SQ.മീറ്റർ ദൂരം മഗാവ മണംപിടിച്ച് സുരക്ഷിതമാക്കി കഴിഞ്ഞു. അത്യസാധാരണമായ ഈ ധീരസേവനത്തിനാണ് പിഡിഎസ്എ എന്ന സംഘടന സ്വര്‍ണമെഡല്‍ നല്‍കി മഗാവയെ ആദരിക്കുകയും ചെയ്തു.
കമ്പോഡിയൻ ജനതക്ക് ഇത്രയേറെ സഹായങ്ങൾ ചെയ്ത, ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ച മഗാവ അവർക്ക് രക്ഷകനാണ്, കമ്പോഡിയൻ ജനത ഒന്നാകെ ആദരിക്കുന്ന സൂപ്പർ താരമാണ് ഇന്ന് മഗാവ.
Post Your Comments