Latest NewsNewsInternational

ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു

കംബോഡിയ : ധീരതക്ക് സ്വർണ മെഡൽ നേടിയ ‘മഗാവ’ എന്ന ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറിൽ ഏകദേശം 71 ലധികം കുഴിബോംബുകളും ഒരു ഡസണിലധികം സ്‌ഫോടക വസ്തുക്കളും കണ്ടെത്തി ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ആഫ്രിക്കന്‍ എലിയാണ് വിരമിച്ചത്.

Read Also : മാനസിക സമ്മര്‍ദ്ദം അകറ്റാൻ ഇതാ ഒരു മന്ത്രം 

ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നും ആഫ്രിക്കൻ എലിയായ മഗാവയെ നോക്കി നടത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥനായ മലൻ പറഞ്ഞു.

സമാനതകളില്ലാത്ത പ്രകടനം എന്നാണ് മഗാവയെ കുറിച്ച് മലന് പറയാനുള്ളത്. ഈ ഹീറോയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് ജീവിതത്തിൽ വലിയ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് ഒരു ചെറിയ ജീവി ആയിരുന്നു എങ്കിൽ കൂടി നിരവധി ജീവൻ രക്ഷിക്കാൻ സഹായകമാവുകയും ഞങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താൻ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്, മലൻ പറയുന്നു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും മഗാവ കുറച്ചുനാള്‍ കൂടി സര്‍വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ ബാച്ച്‌ എലികള്‍ക്ക് പരിശീലനം നല്കുന്നതില്‍ മഗാവയുടെ സാന്നിധ്യം ഗുണകരമാകുമെന്നതിനാലാണത്.

ബെൽജിയത്തിൽ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയായ അപോപ്പോ ആയിരുന്നു മഗാവയെ പരിശീലിപ്പിച്ചിരുന്നത്. ഇപ്പോൾ താൻസാനിയയിൽ പ്രവർത്തിക്കുന്ന ഈ സംഘടന 1990 കൾ മുതൽ ലാൻഡ്‌മൈനുകൾ കണ്ടെത്താൻ സഹായിക്കുന്ന എലികളെ (HeroRATs) പരിശീലിപ്പിക്കുന്നുണ്ട്. ഒരു വർഷത്തെ പ്രാക്ടീസിനു ശേഷമാണു എലികൾക്ക് സർഫിക്കറ്റ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button